അർബുദ തുടർവിദ്യാഭ്യാസ പരിപാടി

കണ്ണൂർ: മലബാർ കാൻസർ സ​െൻററിൽ ശനിയാഴ്ച ആരോഗ്യ തുടർ വിദ്യാഭ്യാസ പരിപാടി നടത്തും. അർബുദം നിയന്ത്രിക്കാനുള്ള ഭക്ഷണക്രമം, അർബുദരോഗ ചികിത്സയിൽ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, സാന്ത്വന പരിചരണത്തിൽ ഭക്ഷണത്തി​െൻറ പ്രാധാന്യം, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയും ഭക്ഷണക്രമവും, കുട്ടികളിലെ അർബുദവും ഭക്ഷണ ക്രമീകരണവും, ഗവേഷണവും പോഷകാഷാരവും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, ഡയറ്റീഷ്യൻമാർ, നഴ്‌സുമാർ, ന്യൂട്രീഷ്യൻ, നഴ്‌സിങ് വിദ്യാർഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. ഫോൺ: 9495374166.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.