അനുശോചിച്ചു

ന്യൂ മാഹി: സാമൂഹികപ്രവർത്തകനും ചാലക്കര വരപ്രത്ത് കാവ് സ്ഥാപക പ്രസിഡൻറുമായിരുന്ന പായറ്റ പുരുഷോത്തമ​െൻറ നിര്യാണത്തിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ . മുൻ മന്ത്രി ഇ. വത്സരാജ് അന്ത്യോപചാരമർപ്പിച്ചു. ന്യൂ മാഹിയിലെ ഓട്ടോഡ്രൈവറായിരുന്ന പുരുഷോത്തമ​െൻറ നിര്യാണത്തിൽ അനുശോചിച്ച് ടൗണിലെ ഓട്ടോഡ്രൈവർമാർ വ്യാഴാഴ്ച ഹർത്താൽ ആചരിച്ചു. പ്രതിഷേധ പ്രകടനം മാഹി: നോട്ട് നിരോധനത്തി​െൻറ ഒന്നാം വാർഷികദിനത്തിൽ സി.പി.എം മാഹി ലോക്കൽ കമ്മിറ്റി പ്രതിഷേധപ്രകടനവും യോഗവും നടത്തി. കെ.പി. സുനിൽകുമാർ, വി. ജയബാലു എന്നിവർ സംസാരിച്ചു. സി.പി.എം ന്യൂ മാഹി ലോക്കൽ കമ്മിറ്റി ന്യൂ മാഹി ടൗണിൽ പ്രകടനം നടത്തി. വി.കെ. സുരേഷ് ബാബു, കെ.എ. രത്നകുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.