ശ്രീകണ്ഠപുരം: പൈസക്കരി ദേവമാതാ ഹൈസ്കൂളിൽ നടന്ന ഇരിക്കൂർ ഉപജില്ല കേരള സമാപിച്ചു. എൽ.പി ജനറൽ വിഭാഗത്തിൽ വയത്തൂർ യു.പി സ്കൂൾ, മണിക്കടവ് സെൻറ് തോമസ് യു.പി സ്കൂൾ, പൈസക്കരി സെൻറ് മേരീസ് യു.പി സ്കൂൾ എന്നിവർ 63 പോയൻറുകളോടെ ഓവറോൾ കിരീടം നേടി. യു.പി ജനറൽ വിഭാഗത്തിൽ 78 പോയേൻറാടെ വയത്തൂർ യു.പി സ്കൂൾ ഒന്നാമതെത്തി. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ശ്രീകണ്ഠപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ 187 പോയേൻറാടെ ഒന്നാമതെത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ പടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 216 പോയേൻറാടെയും സംസ്കൃത കലോത്സവം യു.പി വിഭാഗത്തിൽ കല്യാട് യു.പി സ്കൂൾ 78 പോയേൻറാടെയും ഹൈസ്കൂൾ വിഭാഗത്തിൽ പടിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ 88 പോയേൻറാടെയും ഓവറോൾ കിരീടം നേടി. അറബിക് കലോത്സവം എൽ.പി വിഭാഗത്തിൽ ചെങ്ങളായി എം.എൽ.പി സ്കൂൾ 45 പോയേൻറാടെയും യു.പി വിഭാഗത്തിൽ നിടുവാലൂർ യു.പി സ്കൂൾ 61 പോയേൻറാടെയും ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീകണ്ഠപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ 85 പോയേൻറാടെയും ഓവറോൾ കിരീടം നേടി. സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. വസന്തകുമാരി ഉദ്ഘാടനംചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റൂപറമ്പിൽ അധ്യക്ഷതവഹിച്ചു. ഡോ. ജോസ് വെട്ടിക്കൽ, പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അഷ്റഫ്, ജോളി കാട്ടുവിള, പി.കെ. ദിവാകരൻ, ഡെയ്സി മണനാൽ, പി.കെ. ബാലകൃഷ്ണൻ, സിന്ധു രവി, കെ.എം. കൃഷ്ണദാസ്, പി.പി. ശ്രീജൻ, കെ.കെ. മോഹനൻ, പി.എം. മാത്യു, പി.എം. കൃഷ്ണൻ, ജേക്കബ് മാരിപ്പുറം, ഫാ. ---------------------അബ്രാഹം ഞാമത്തോലിൽ, അഡ്വ. സാജു സേവ്യർ, ജിജി പൂവത്തുംമണ്ണിൽ, ടെൻസൻ ജോർജ് കണ്ടത്തിൽകര, ജോയി വണ്ടാക്കുന്നേൽ, ലിജു ജേക്കബ്, സണ്ണി ജോൺ, ടി. ജെയ്ൻ, വി. ആൻറണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.