കണ്ണൂർ: രാജ്യത്തെ ജനകോടികളെ മുഴുവൻ യാചകരും ദുരിതംപേറുന്നവരുമാക്കി മാറ്റിയ നോട്ട് നിരോധനം മറ്റൊരു ലോകദുരന്തമായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ് അഭിപ്രായപ്പെട്ടു. നോട്ടുനിരോധനത്തിെൻറ ദുരന്തഫലങ്ങൾ വർഷങ്ങളോളം രാജ്യം അനുഭവിക്കേണ്ടിവരുമെന്നും രാജ്യത്തിെൻറ സാമ്പത്തികവളർച്ച കൂപ്പുകുത്തുന്നത് അതിെൻറ പ്രകടമായ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനത്തിെൻറ ഒന്നാം വാർഷിക ദിനത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിഡ്ഢിദിനാചരണത്തോടനുബന്ധിച്ച്, നരേന്ദ്ര മോദിക്ക് വിഡ്ഢിപ്പട്ടം ചാർത്തിക്കൊണ്ട് നടത്തിയ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് പി.വി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജന. സെക്രട്ടറി അബ്ദുൽ കരീം ചേലേരി, ട്രഷറർ വി.പി. വമ്പൻ, സെക്രട്ടറി അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, കെ.പി.എ. സലീം എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് ജില്ല ജന. സെക്രട്ടറി സമീർ പറമ്പത്ത് സ്വാഗതവും ട്രഷറർ മുസ്ലിഹ് മഠത്തിൽ നന്ദിയും പറഞ്ഞു. കണ്ണൂർ ബാഫഖി സൗധം പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.