ജില്ല കളരിപ്പയറ്റ്​ ചാമ്പ്യൻഷിപ്​​ എരുവട്ടിയിൽ

കണ്ണൂര്‍: ഹിന്ദുസ്ഥാന്‍ കളരിസംഘത്തി​െൻറയും പഴശ്ശിരാജ കളരി സംഘത്തി​െൻറയും സഹകരണത്തോടെ 59ാമത് ജില്ല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ് നവംബര്‍ 11, 12 തീയതികളില്‍ എരുവട്ടി കോഴൂര്‍ യു.പി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 11ന് രാവിലെ 10ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 12ന് വൈകീട്ട് ആറിന് പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവന്‍ സമ്മാനങ്ങൾ വിതരണം ചെയ്യും. വടക്കന്‍-തെക്കന്‍ സമ്പ്രദായത്തിൽ മെയ്ത്താരി, കോല്‍ത്താരി, അങ്കത്താരി, വെറുംകൈ എന്നീ ഇനങ്ങളില്‍ അഞ്ഞൂേറാളം മത്സരാർഥികൾ മാറ്റുരക്കും. വാര്‍ത്തസമ്മേളനത്തില്‍ കോങ്കി രവീന്ദ്രന്‍, പി. ശശീന്ദ്രന്‍ ഗുരുക്കള്‍, വി.കെ. രവീന്ദ്രന്‍, പി.ഇ. ശ്രീജയന്‍, കെ. മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.