ദേശീയ ചെസിന് പയ്യന്നൂരിൽനിന്ന് നാല് പെൺപോരാളികൾ

പയ്യന്നൂർ: ഈ മാസം 10 മുതൽ 14 വരെ വാറങ്കലിൽ നടക്കുന്ന ദേശീയ സ്കൂൾ ചെസിന് പയ്യന്നൂരിൽ നിന്ന് നാല് പെൺപോരാളികൾ. കണ്ണൂർ ജില്ലയിൽ നിന്ന് 10 പേരാണ് ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധാനംചെയ്യുന്നത്. ഇതിൽ നാലുപേരും പയ്യന്നൂർക്കാരാണ്. വി.എസ്. സ്വാഹ, സി.സി. അഷിത, നന്ദന പി. വിനോദ്, പി. ദേവിക എന്നിവരാണ് പയ്യന്നൂരി​െൻറ പെൺപടക്കൂട്ടം. സ്വാഹ മുൻ സംസ്ഥാന അണ്ടർ 17 വനിത വിഭാഗം ചാമ്പ്യനാണ്. എട്ടുതവണ ദേശീയ മത്സരത്തിൽ പങ്കെടുത്തതി​െൻറ കരുത്തുമായാണ് ഈ താരം പോരിനിറങ്ങുന്നത്. പയ്യന്നൂരിലെ ശങ്കരൻ -വിധുബാല ദമ്പതികളുടെ മകളായ സ്വാഹ കണ്ടങ്കാളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. അഷിത മുൻ സംസ്ഥാന അണ്ടർ 11 വനിത ചാമ്പ്യനാണ്. കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ഈ താരം കാനായിയിലെ അജയൻ -ഷീജ ദമ്പതികളുടെ മകളാണ്. സംസ്ഥാന സ്കൂൾ ചെസിൽ വ്യക്തിഗത കാറ്റഗറി ചാമ്പ്യനായ ദേവിക ആറാം തവണയാണ് ദേശീയ മത്സരത്തിനിറങ്ങുന്നത്. കരിവെള്ളൂർ എ.വി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഈ മിടുക്കി ഇ. ചന്ദ്ര​െൻറയും ഉമാദേവിയുടെയും മകളാണ്. പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയായ നന്ദന പി. വിനോദ് ദേശീയ കേന്ദ്രീയ വിദ്യാലയ ചെസിലെ ഇരട്ട സ്വർണ തിളക്കവുമായാണ് വാറങ്കലിലെ ബൗദ്ധിക വിനോദ മത്സരത്തിനിറങ്ങുന്നത്. കെ. വിനോദ് കുമാറി​െൻറയും പി. പ്രീതയുടെയും മകളാണ്. വിവിധ ദേശീയ സംസ്ഥാന മത്സരങ്ങളിൽ കണ്ണൂരി​െൻറയും സംസ്ഥാനത്തി​െൻറയും പതാകവാഹകരായ ഈ പെൺപട തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കരുനീക്കാൻ തയാറെടുക്കുന്നതെന്ന് മുൻ ദേശീയ താരവും ചെസ് പരിശീലകനുമായ വി.വി. ബാലറാം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.