മിന്നൽ: മൂന്നുപേർക്ക്​ പരിക്ക്​; ഗൃഹോപകരണങ്ങൾ കത്തിനശിച്ചു

കാസര്‍കോട്: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മിന്നലിൽ മല്ലം ചാത്തപ്പടിയിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു. ഏതാനും വീടുകൾക്ക് വിള്ളലുണ്ടായി. ചാത്തപ്പടിയിലെ രാജീവ് (50), മകന്‍ രജീഷ് (28), രജീഷി​െൻറ ഭാര്യ മോളിഷ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചാത്തപ്പടിയിലെ സരോജിനിയുടെ വീടി​െൻറ ഭിത്തിയില്‍ വിള്ളല്‍ വീണു. ഇവരുടെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. ചാത്തപ്പടിയിലെ അബൂബക്കറി​െൻറ വീടി​െൻറ വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു. നെക്രാജെ കോളാറിൽ മോഹനൻ, മാന്യ ചുക്കിനടുക്കയിലെ സരസ്വതി എന്നിവരുടെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.