ശ്രീകണ്ഠപുരം: ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം പൈസക്കരി ദേവമാത ഹൈസ്കൂളിൽ കെ.സി.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റൂപറമ്പിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഡോ. ജോസ് വെട്ടിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം പി.കെ. സരസ്വതി, പഞ്ചായത്തംഗങ്ങളായ ആഗ്നസ് വാഴപ്പള്ളിൽ, ബിനോയ് ആലുങ്കതടത്തിൽ, ജോസ് തോമസ് ശൗര്യംതൊട്ടിയിൽ, ഇരിക്കൂർ എ.ഇ.ഒ പി.പി. ശ്രീജൻ, ജോയി ജോസഫ്, തോമസ് മാത്യു, ബേബി നെട്ടനാനി, ബേബി കണിയാമറ്റം എന്നിവർ സംസാരിച്ചു. കലോത്സവം ഒമ്പതിന് സമാപിക്കും. SKPM Kalolsavam ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം പൈസക്കരി ദേവമാത സ്കൂളിൽ കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു മണ്ഡലം കമ്മിറ്റി യോഗം ശ്രീകണ്ഠപുരം: വിമാനത്താവള റോഡ് വികസനത്തിെൻറ ഭാഗമായി തളിപ്പറമ്പ്--ശ്രീകണ്ഠപുരം സംസ്ഥാന പാതയും നടുവിൽ -ചെമ്പന്തൊട്ടി -ശ്രീകണ്ഠപുരം റോഡും വികസിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എം ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. ബിജു കൈച്ചിറമറ്റം അധ്യക്ഷത വഹിച്ചു. സജി കുറ്റ്യാനിമറ്റം, വർഗീസ് വയലാമണ്ണിൽ, സണ്ണി മുക്കുഴി, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം, ആൻറണി പനക്കൽ, മാത്യു ഓടക്കുഴി, ബിനു ഇലവുങ്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.