മലർവാടി ലിറ്റിൽ സ്​കോളർ മത്സരം

ഇരിട്ടി: ഉളിയിൽ - മലർവാടി ടീൻ ഇന്ത്യ 'മാധ്യമം' വെളിച്ചം ലിറ്റിൽ സ്കോളർ ഇരിട്ടി ഉപജില്ലതല മത്സരം ഉളിയിൽ ജി.യു.പി സ്കൂളിൽ നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസിലെ വിദ്യാർഥികളായ നിപുണ്യ ഒന്നാം സ്ഥാനവും അജിഷിൽ ആൻറണി രണ്ടാം സ്ഥാനവും ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂളിലെ ഹാജറ അബ്ദുറഷീദ് മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ കൊട്ടിയൂർ എൻ.എസ്.എസ്.കെ യു.പി സ്കൂളിലെ വിദ്യാർഥികളായ പി.ഡി. തേജസ് ഒന്നാം സ്ഥാനവും ജി. ഗോവർധൻ രണ്ടാം സ്ഥാനവും മുഴക്കുന്ന് ജി.യു.പി സ്കൂളിലെ പൂജ അനിൽ കുമാർ മൂന്നാം സ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികളായ കെ. ഷാഹിൻ ഒന്നാം സ്ഥാനവും മിർസാഹ് രണ്ടാം സ്ഥാനവും ഫിദൽ മൂന്നാം സ്ഥാനവും നേടി. അധ്യാപക അവാർഡ് ജേതാവ് മൊയ്തീൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ. ബഷീർ അധ്യക്ഷത വഹിച്ചു. ഗഫൂർ മാസ്റ്റർ, സാബിറ ടീച്ചർ, റഈസ ടീച്ചർ, ഹസ്നത്ത്, ജമീല എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.