തലശ്ശേരി-വളവുപാറ റോഡ് നവീകരണം; കൾവർട്ട് നിർമാണം പാതിവഴിയിൽ ഉരുവച്ചാൽ: തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിെൻറ ഭാഗമായി നിർമിക്കുന്ന കൾവർട്ടിെൻറ ജോലി പലയിടത്തും പാതിവഴിയിൽ. മട്ടന്നൂർ--കൂത്തുപറമ്പ് റൂട്ടിലാണ് നിർമാണം പാതിവഴിയിൽ നിർത്തിയത്. ഇത് വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും ദുരിതം വിതക്കുകയാണ്. വാഹനാപകടങ്ങൾക്കും ഇടയാവുകയാണ്. നീർവേലി പതിമൂന്നാം മൈൽ, പഴശ്ശി തുടങ്ങി സ്ഥലങ്ങളിലെ കൾവർട്ട് നിർമാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. റോഡിെൻറ ഒരുവശം മുറിച്ചുനീക്കിയത് കാരണം ഇവിടെ വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ടാവുന്നു. കളറോഡ് മുതൽ ഇരിട്ടി വരെയുള്ള കൾവർട്ടിെൻറ പണി 90 ശതമാനം ഇതിനകം പൂർത്തീകരിച്ചു. നിർമാണ കമ്പനിയുടെ അനാസ്ഥയാണ് പ്രവൃത്തി നീണ്ടുപോവാൻ കാരണമായതെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.