കണ്ണൂര്‍: പിണറായിസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിക്കുന്ന ദലിത് പീഡനങ്ങള്‍ക്കെതിരെ ബി.ജെ.പി പ്രക്ഷോഭ പരിപാടികള്‍ തുടങ്ങുമെന്ന് ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്. മുഖ്യമന്ത്രിയുടെ സ്വന്തംനാട്ടില്‍ മനുഷ്യാവകാശലംഘനം തുടര്‍ക്കഥയാവുകയാണെന്ന് സത്യപ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൂത്തുപറമ്പില്‍ ദലിത് യുവാവിനെ തട്ടുക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ സമഗ്രമായ അന്വേഷണം വേണം. പട്ടികജാതി-വർഗ കമീഷനെ വിവരം ധരിപ്പിച്ചിട്ടുണ്ട്. പാതിരിയാട് കുഴിയില്‍ പീടികയിലെ വലിയപറമ്പത്ത് ഹൗസില്‍ വിജയെൻറ മകന്‍ മഞ്ജുനാഥിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഒരുസംഘം സി.പി.എമ്മുകാര്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് മഞ്ജുനാഥിനെ രക്ഷിച്ചത്. എന്നാല്‍, മഞ്ജുനാഥിനെ വിദഗ്ധ ചികിത്സക്ക് ആശുപത്രിയിലെത്തിക്കുന്നതിനു പകരം പൊലീസ് സ്റ്റേഷനിലെത്തിച്ച് വീണ്ടും മാനസികമായി പീഡിപ്പിക്കുകയായിരുന്നു. മഞ്ജുനാഥിന് സ്വന്തംവീട്ടില്‍ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും സത്യപ്രകാശ് പറഞ്ഞു. എ.ഒ. രാമചന്ദ്രന്‍, കെ. രതീശന്‍, മഞ്ജുനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.