അഖിലേന്ത്യ ഫുട്​ബാൾ ടൂർണമെൻറ്​ ജനുവരിയിൽ

കണ്ണൂർ: ഇരിക്കൂര്‍ ഡയനാമോസ് സ്‌പോര്‍ട്‌സ് ക്ലബി​െൻറ ആഭിമുഖ്യത്തില്‍ ഇരിക്കൂര്‍ ഡയനാമോസ് ഗ്രൗണ്ടിൽ ജനുവരി ഒന്നുമുതല്‍ അഖിലേന്ത്യ ഫുട്‌ബാള്‍ ടൂര്‍ണമ​െൻറ് സംഘടിപ്പിക്കുന്നു. മുസാഫിര്‍ മദീന എഫ്.സി തിരുവനന്തപുരം, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, ജിംഖാന തൃശൂര്‍, എഫ്.സി ഗോവ, ആലുക്കാസ് തൃശൂര്‍ തുടങ്ങിയ സെവൻസ് ഫുട്ബാൾ അസോസിയേഷൻ അംഗീകാരമുള്ള 24 ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 2018 ഫെബ്രുവരി ഒന്നുവരെ ടൂര്‍ണമ​െൻറ് നീണ്ടുനില്‍ക്കും. വിജയികള്‍ക്ക് മൂന്നു ലക്ഷം രൂപ പ്രൈസ്മണിയും സ്വർണക്കപ്പുമാണ് സമ്മാനം. സെഞ്ച്വറി ഫാഷന്‍സിറ്റിയാണ് ടൂര്‍ണമ​െൻറി​െൻറ പ്രധാന സ്‌പോണ്‍സര്‍. വാര്‍ത്തസമ്മേളനത്തില്‍ സി.സി. ഹനീഫ, ആര്‍.പി. നാസര്‍, എന്‍.വി. ഹാഷിം, സി.സി. ഫൈസല്‍, കെ. നിസ്താര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.