അഴീക്കൽ: മാട്ടൂൽ, എഴിമല, പടന്ന ഭാഗത്തുനിന്ന് ദൂരപരിധി ലംഘിച്ച് ട്രോൾ വല മത്സ്യബന്ധനം നടത്തിയ അഞ്ച് ബോട്ടുകൾ കണ്ണൂർ മറൈൻ എൻഫോഴ്സ്മെൻറ് പിടികൂടി. ചൊവ്വാഴ്ച പുലർച്ച 6.30ഓടെയാണ് യന്ത്രവത്കൃത ബോട്ടുകൾ പിടികൂടിയത്. കരയിൽനിന്ന് ഒരുനോട്ടിക്കൽ മൈൽ ദൂരെ മത്സ്യബന്ധനം നടത്തുകയായിരുന്ന കുന്താപുരം സ്വദേശി നാഗരാജിെൻറ ഭൂമിക ബോട്ടും കർണാടക മംഗളൂരു സ്വദേശി മുഹമ്മദ് ഇക്ബാലിെൻറ മുഹമ്മദ് സജ്‌മൽ ബോട്ടും കണ്ണൂർ അഴീക്കൽ സ്വദേശി പി.പി. അഭിലാഷിെൻറ ഗുരുബ്രഹ്മ ബോട്ടും ഒന്നര നോട്ടിക്കൽ മൈൽ ദൂരെ മത്സ്യബന്ധനം നടത്തിയ ചെറുവത്തൂർ സ്വദേശി നവാസിെൻറ ബാഗ്ദാദ് ബോട്ടും ചെറുവത്തൂർ സ്വദേശി ഇ.വി. ഷാജിയുടെ നിലമംഗലം ബോട്ടുമാണ് പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെൻറ് അസി. ഡയറക്ടർ അജിതയുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. എസ്.ഐ ഇൻചാർജ് കെ. മുരളീധരൻ, സി.പി.ഒമാരായ എൻ.വി. ഷിനിൽ, കെ.സി. ഷഫീർ, റെസ്ക്യു ഗാർഡ് ഷൈജു, രാജേഷ്, ബോട്ട് സ്രാങ്ക് അജിത്, അയ്യൂബ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.