ജില്ല സമ്മേളനം തളിപ്പറമ്പിൽ

തളിപ്പറമ്പ്: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഒമ്പത്, 10 തീയതികളിൽ തളിപ്പറമ്പിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃച്ഛംബരം അമൃത ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ഭാസ്കരൻ വടക്കൂട്ട് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനം തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളവും 10ന് വൈകീട്ട് അഞ്ചിന് ടൗൺ സ്ക്വയറിൽ പൊതുസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്യും. 200 പ്രതിനിധികൾ പങ്കെടുക്കുമെന്ന് പി.സി. വിജയരാജൻ, ടി. ദിനേശൻ, എം.വി. ഗംഗാധരൻ, പി. ദാമോദരൻ, യു. മധു എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.