ചെറുപുഴ: പാക്കഞ്ഞിക്കാട്, പെരുങ്കുടല്‍ ഭാഗത്തെ നാട്ടുകാര്‍ ശ്രമദാനത്തിലൂടെ റോഡ് നവീകരിച്ചു. പഞ്ചായത്ത് ഫണ്ട് ലഭിക്കുന്നത് കാത്തിരുന്ന് മടുത്തപ്പോഴാണ് കുണ്ടും കുഴിയുമായ ഒന്നരകിലോമീറ്ററോളം ദൂരത്തില്‍ നാട്ടുകാര്‍ തന്നെ ഗതാഗതയോഗ്യമാക്കിയത്. കുത്തനെ കയറ്റമുള്ള ഈ റോഡില്‍ മഴക്കാലത്ത് വാഹനങ്ങള്‍ കടന്നുവരുന്നത് ഏറെ പ്രയാസപ്പെട്ടാണ്. കയറ്റമുള്ളിടത്ത് മാത്രം 80 മീറ്ററോളം പഞ്ചായത്ത് ടാറിങ് നടത്തിയതാണ്. പിന്നീട് പലതവണ അറ്റകുറ്റപ്പണിക്ക് ഫണ്ട് ആവശ്യപ്പെട്ടെങ്കിലും വകയിരുത്തിയില്ല. തകര്‍ന്ന റോഡിലൂടെ ചെറുവാഹനങ്ങളൊന്നും വരാതായതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് അറ്റകുറ്റപ്പണി നടത്തിയത്. നിർമാണ സാമഗ്രികള്‍ക്ക് ഒരു കുടുംബത്തില്‍ നിന്നും 500 രൂപയും ശ്രമദാനമായി ഒരു ദിവസത്ത പണിയും നിശ്ചയിച്ചാണ് നാട്ടുകാര്‍ റോഡ് നിർമാണത്തിന് ഇറങ്ങിയത്. ലോഡ് കണക്കിന് മെറ്റലിറക്കി മണ്ണിട്ട് ഉറപ്പിച്ചാണ് റോഡ് നവീകരിച്ചത്. ഇലവേലിക്കല്‍ അനില്‍കുമാര്‍, കെ.ജി. രാജന്‍, കെ.കെ. ശശി എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.