കണ്ണൂർ: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന അർഹരായ ഒ.ഇ.സി വിഭാഗം വിദ്യാർഥികളുടെ വിവരങ്ങൾ ഓൺലൈൻ വഴി സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്ക് 20 വരെ www.scholarship.itcshool.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ ചേർക്കാം. 2017-18 വർഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം സ്കൂൾ പ്രധാനാധ്യാപകരുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് െക്രഡിറ്റ് ചെയ്തിട്ടുണ്ട്. അവ എത്രയും വേഗം പിൻവലിച്ച് വിദ്യാർഥികൾക്ക് വിതരണം ചെയ്ത് അക്വിറ്റൻസ് പിന്നാക്ക വിഭാഗ വികസന വകുപ്പിെൻറ കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് അയക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 2015-16 വർഷങ്ങളിൽ ഒ.ഇ.സി വിഭാഗം വിദ്യാർഥികളുടെ വിവരങ്ങൾ ഓൺലൈൻ അപേക്ഷിച്ചതിനുശേഷം ബെനിഫിഷ്യറി ലിസ്റ്റ് കിട്ടിയിട്ടും ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിൽ ആനുകൂല്യം െക്രഡിറ്റ് ആകാത്ത സ്കൂളുകൾ സ്കൂൾ കോഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം രേഖാമൂലം മേഖല ഓഫിസിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.