കണ്ണൂർ: ഹാദിയയുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.െഎ.ഒ, ജി.െഎ.ഒ സംയുക്ത കലക്ടേററ്റ് മാർച്ച് ചൊവ്വാഴ്ച നടക്കും. രാവിലെ 10.30ന് പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കും. ഹാദിയക്ക് വൈദ്യസഹായം ലഭ്യമാക്കുക, സന്ദർശിക്കാൻ അനുമതി നൽകുക, ആശയവിനിമയം നടത്താൻ സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനംചെയ്യും. നവംബർ 27ന് ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. ആരോഗ്യത്തോടെയും സ്വബോധത്തോടെയും ഹാദിയയെ കോടതിയിൽ ഹാജരാക്കേണ്ടത് സർക്കാറിെൻറ ഉത്തരവാദിത്തമാണെന്നും ഇതിന് സുതാര്യമായ നടപടികൾ സ്വീകരിക്കണമെന്നും സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.കെ. ഫിറോസ്, ജി.െഎ.ഒ ജില്ല പ്രസിഡൻറ് ടി.സി. ആരിഫ, എസ്.െഎ.ഒ ജനറൽ സെക്രട്ടറി ശബീർ ഇരിക്കൂർ, എം.ബി.എം. ഫൈസൽ, ജുമാന അബ്ദുറഹ്മാൻ എന്നിവർ വാർത്താസേമ്മളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.