മലർവാടി വിജ്​ഞാനോത്സവ വിജയികൾ

പുതിയതെരു: പാപ്പിനിശ്ശേരി ഉപജില്ല മലർവാടി ടീൻ ഇന്ത്യ-മാധ്യമം വെളിച്ചം വിജ്ഞാനോത്സവം പുതിയതെരു രാമഗുരു യു.പി സ്കൂളിൽ നടന്നു. എ.വി. ജാസിയ (മാപ്പിള എൽ.പി സ്കൂൾ, പുല്ലൂപ്പി), വിദ്യാലക്ഷ്മി (എ.എൽ.പി സ്കൂൾ, തായംപൊയിൽ), നിരഞ്ജൻ കെ. വിനോദ് (രാമഗുരു യു.പി സ്കൂൾ, പുതിയതെരു) എന്നിവർ എൽ.പി വിഭാഗത്തിലും റിഷിദ രമേഷ് (സൗത്ത് യു.പി സ്കൂൾ, കല്യാശ്ശേരി), ദ്രുപത് സൗത്ത് യു.പി സ്കൂൾ, അഴീക്കോട്), യദുകൃഷ്ണൻ യു.പി വിഭാഗത്തിലും വി.കെ. ഹംന (ഹിദായത്ത് ഇംഗ്ലീഷ് മീഡിയംസ്കൂൾ, പാപ്പിനിേശ്ശരി), റിജിൻരാജ് (ഇ.എം.എസ് ജി.എച്ച്.എസ്.എസ്, പാപ്പിനിേശ്ശരി), ഇ.സി. മഞ്ജുഷ (എച്ച്.എസ്.എസ്, അഴീക്കോട്) എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മലർവാടി രക്ഷാധികാരികളായ അബ്ബാസ് മാട്ടൂൽ, മുത്തലിബ് കുന്നുംകൈ, സക്കീന ഇസ്ഹാഖ് എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. അബ്ദുൽ നാസർ, നാജിയ ഹിഷാം, സി.പി. മുസമ്മിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.