മുസ്തഫക്ക് നാട് കണ്ണീരോടെ വിടനൽകി

പാപ്പിനിശ്ശേരി: മണ്ടൂർ ബസപകടത്തിൽ മരിച്ച പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റിനു സമീപത്തെ പൊന്നമ്പിലാത്ത് മുസ്തഫക്ക് നാട് കണ്ണീരോടെ വിട നൽകി. പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചക്ക് ഒന്നോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പി.കെ. ശ്രീമതി എം.പി, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, ഡി.സി.സി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ, ലീഗ് നേതാക്കളായ അബ്ദുൽ ഖാദർ മൗലവി, വി.പി. വമ്പൻ, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് സി.പി. റഷീദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, പി.വി. ഷാജിർ, പി.വി. പവിത്രൻ, എസ്.ഡി.പി.ഐ നേതാവ് കെ.കെ. ജബ്ബാർ, മഹിള കോൺഗ്രസ് പ്രസിഡൻറ് രജനി രാമാനന്ദൻ, യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ജോഷി കണ്ടത്തിൽ, ബാലകൃഷ്ണൻ മാസ്റ്റർ, പി. ചന്ദ്രൻ, എം.സി. ദിനേശന്‍ തുടങ്ങി നിരവധി പേർ വീട്ടിലെത്തി അനുശോചനമറിയിച്ചു. പാപ്പിനിശ്ശേരി മാർക്കറ്റിനു സമീപം പഴക്കട നടത്തുകയായിരുന്നു മുസ്തഫ. പെരിങ്ങോത്തെ തറവാടിനോടു ചേർന്ന് മരുമകളുടെ വീടുപണി നടക്കുന്നുണ്ട്. അവിടത്തെ കാര്യങ്ങൾ മുസ്തഫയുടെ നേതൃത്വത്തിലാണ് നടന്നിരുന്നത്. അവിടെനിന്ന് പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം. മയ്യിത്ത് ഉച്ച രണ്ടോടെ പാപ്പിനിശ്ശേരി അറത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.