രഘുവരന്‍ അനുസ്മരണവും കവിയരങ്ങും

മാഹി: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ. രഘുവരനെ ജന്മനാട് അനുസ്മരിച്ചു. രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് രഘുവരന്‍ സ്മാരക സ്വര്‍ണമെഡലിനായി പ്രശ്‌നോത്തരിയും കവിയരങ്ങും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ഡോ. വി. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശന്‍ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. സി.പി. ഹരീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വടക്കന്‍ ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. എം. മുസ്തഫ, പള്ള്യന്‍ പ്രമോദ്, വി.കെ. ബാലന്‍, പി. ദിനേശന്‍, പ്രധാനാധ്യാപകന്‍ ടി.സി. പ്രദീപന്‍, പി.ടി.എ പ്രസിഡൻറ് പി. നിഷ എന്നിവർ സംസാരിച്ചു. കവിയരങ്ങില്‍ ടി.എം. ദിനേശന്‍ അധ്യക്ഷത വഹിച്ചു. മാധവൻ പുറച്ചേരി, പ്രസാദ് കൂടാളി, രാജേഷ് പനങ്ങാട്ടില്‍ എന്നിവര്‍ കവിത അവതരിപ്പിച്ചു. പി.പി. ചന്ദ്രന്‍ സ്വാഗതവും കെ.കെ. പ്രവീണ്‍ നന്ദിയും പറഞ്ഞു. തലശ്ശേരി സൗത്ത്, ചൊക്ലി സബ്ജില്ലകളും മാഹി മേഖലയില്‍നിന്നും വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രശ്‌നോത്തരിയില്‍ യു.പി വിഭാഗത്തില്‍ എ. അഹനയും (മോഹന്‍ മെമ്മോറിയല്‍ കല്ലില്‍താഴെ), എൽ.പി വിഭാഗത്തില്‍ പ്രത്യു പവിത്രനും (അണ്ടലൂര്‍ സീനിയര്‍ ബേസിക് സ്‌കൂൾ) രഘുവരന്‍ സ്മാരക സ്വര്‍ണമെഡലിന് അര്‍ഹരായി. സമാപനത്തോടനുബന്ധിച്ച് കേരള ഫോക്‌ലോര്‍ അക്കാദമിയുടെ നാടന്‍പാട്ടുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.