നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളേറെ

കണ്ണൂർ: നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ദിനംപ്രതി കൂടുേമ്പാഴും കർശന നടപടിയെടുക്കുമെന്ന കോർപറേഷ​െൻറ ഉത്തരവ് കടലാസ്പുലി മാത്രമായി. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷന് സമീപം ഇത്തരത്തിലുള്ള ഒരു പശുവാണ് നാട്ടുകാർക്കുനേരെ പരാക്രമം കാട്ടിയത്. രാത്രി സമയങ്ങളിൽ കൂട്ടത്തോടെ റോഡിലിറങ്ങുന്ന നാൽക്കാലികൾ വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ദുരിതമാവുകയാണ്. പഴക്കടകളിൽ നിന്നുള്ള മാലിന്യമാണ് പ്രധാനമായും നാൽക്കാലികളുടെ ഭക്ഷണം. നാൽക്കാലികളെ നഗരത്തിൽ അഴിച്ചുവിടുന്ന ഉടമകൾക്കെതിരെ നടപടിയെടുക്കാൻ േകാർപറേഷൻ അധികാരികൾ തീരുമാനമെടുത്തിരുന്നെങ്കിലും ഒന്നും നടപ്പാകുന്നില്ല. ഒരു ചെലവുമില്ലാതെ ഇത്തരത്തിൽ പശു കൃഷി നടത്തുന്നവർക്ക് കോർപറേഷ​െൻറ മൗനാനുവാദം അനുഗ്രഹമാകുേമ്പാൾ യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. കടവരാന്തകളിലെ മാലിന്യവീപ്പയിലിട്ട മാലിന്യം റോഡിലേക്ക് വലിച്ചിട്ടും കന്നുകാലികൾ ദുരിതം സൃഷ്ടിക്കുന്നു. റെയിൽവേ സ്റ്റേഷ​െൻറ കിഴക്കേ കവാടത്തിലെ ടിക്കറ്റ് കൗണ്ടറും കന്നുകാലികളുടെ വിഹാരകേന്ദ്രമാണ്. ഇവിടെ ടിക്കറ്റ് റിസർവ് ചെയ്യാനെത്തുന്ന പലരും കന്നുകാലികളെ ഭയന്ന് പലപ്പോഴും കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. പടം ഗിരീഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.