മലർവാടി ലിറ്റിൽ സ്കോളർ പയ്യന്നൂർ ഉപജില്ലതല മത്സരം

പയ്യന്നൂർ: മലർവാടി ലിറ്റിൽ സ്കോളർ പയ്യന്നൂർ ഉപജില്ലതല വിജ്ഞാനോത്സവം വിളയാങ്കോട് കാരുണ്യ നികേതൻ വിദ്യാലയത്തിൽ നടന്നു. തനിമ കലാസാഹിത്യ വേദി സംസ്ഥാന സമിതി അംഗം ജമാൽ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സമീന ജബ്ബാർ അധ്യക്ഷത വഹിച്ചു. ഒ.പി. മുസ്തഫ ക്ലാസെടുത്തു. പി.ടി.പി. സാജിദ സമ്മാനദാനം നിർവഹിച്ചു. മുഹമ്മദലി സ്വാഗതവും ടി.കെ. ശഫീഖ് നന്ദിയും പറഞ്ഞു. സൽമാൻ ഫാരിസി, കെ.പി. രമേശൻ, ടി.കെ. ശഫീഖ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സി. മുസ്തഫ, വി.കെ. ജബ്ബാർ, ഫാഇസ, സീനത്ത്, നസീബ എന്നിവർ നേതൃത്വം നൽകി. മത്സരഫലം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ: എച്ച്.എസ്- കെ.വി. ദേവിക (സ​െൻറ് മേരീസ് പയ്യന്നൂർ), പി. നീരജ് (കുഞ്ഞിമംഗലം ഗവ. എച്ച്.എസ്), എം. കൃഷ്ണപ്രിയ (സ​െൻറ് മേരീസ് പയ്യന്നൂർ). യു.പി -ബി.എസ്. നന്ദ (മാന്യഗുരു യു.പി കരിവെള്ളൂർ), ഇ.കെ. ശ്രീനന്ദ (മാന്യഗുരു കരിവെള്ളൂർ), മുഹമ്മദ് ഹിശാം (അല്ലാമ ഇഖ്ബാൽ യു.പി കുഞ്ഞിമംഗലം). എൽ.പി- ടി.വി.നീര (മാന്യഗുരു കരിവെള്ളൂർ), ദേവനന്ദ (സ​െൻറ്മേരീസ് പയ്യന്നൂർ), ഹസ്ന ഹകീം (അല്ലാമ ഇഖ്ബാൽ എൽ.പി, കുഞ്ഞിമംഗലം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.