വാഴക്കുല മോഷ്​ടാക്കള്‍ക്ക് വാഴനടൽ ശിക്ഷ

ചെറുപുഴ: വാഴക്കുല മോഷണക്കേസിൽ പിടിയിലായവർക്ക് ചെറുപുഴ പൊലീസി​െൻറ വാഴനടൽ ശിക്ഷ. റിട്ട. അധ്യാപക​െൻറ തോട്ടത്തില്‍നിന്ന് വാഴക്കുല മോഷ്ടിച്ച് വിറ്റ മൂന്നംഗസംഘത്തിനാണ് മോഷണം നടത്തിയ തോട്ടത്തില്‍ തന്നെ വാഴ നടാന്‍ പൊലീസ് നിർദേശിച്ചത്. കഴിഞ്ഞ ദിവസമാണ് റിട്ട. അധ്യാപകന്‍ എം.പി. പങ്കജാക്ഷ​െൻറ ഉടമസ്ഥതയില്‍ ചെറുപുഴ പുതിയ പാലത്തിന് സമീപത്തുള്ള തോട്ടത്തില്‍നിന്ന് ഒമ്പത് വാഴക്കുലകള്‍ മോഷണം പോയത്. ചെറുപുഴ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ടൗണിലെ കടകളില്‍ നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വിയില്‍ കുടുങ്ങിയ മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. സ്‌റ്റേഷനിലേക്ക് കൊണ്ടുവന്ന പ്രതികള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. കേസ് ചാർജ് ചെയ്യാനൊരുങ്ങിയ പൊലീസ് അധ്യാപകനോട് അഭിപ്രായമാരാഞ്ഞതിനെ തുടര്‍ന്നാണ് മാതൃകാപരമായ ശിക്ഷ വിധിച്ചത്. അധ്യാപക​െൻറ വാഴത്തോട്ടത്തില്‍ കുഴികളെടുത്ത് വാഴ നടാനായിരുന്നു ശിക്ഷ. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മോഷണസംഘം വാഴകള്‍ നട്ട് തുടര്‍ നടപടികളില്‍നിന്ന് ഒഴിവാകുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.