മേയർക്കെതിരെ പരാതി നൽകിയ കുടുംബത്തെ കാണാനില്ലെന്ന് പൊലീസ്

മംഗളൂരു: മേയർ കവിത സനലിനെതിരെ പൊലീസിൽ പരാതി നൽകിയ യുവതിയെയും ഭർത്താവിനെയും മകനെയും കാണാനില്ലെന്ന് പൊലീസ്. മേയർ താമസിക്കുന്ന അപ്പാർട്ട്മ​െൻറ് വാച്ച്മാൻ പുണ്ടലിക, ഭാര്യ കമല, രണ്ടു വയസ്സുള്ള മകൻ എന്നിവരെയാണ് മൂന്നു ദിവസമായി കാണാത്തത്. മേയറുടെ മകളെ പരിചരിക്കാത്തതിന് തന്നെ മർദിച്ചു എന്നാരോപിച്ച് കമല പരാതി നൽകിയിരുന്നു. ഈ പ്രശ്നം കോർപറേഷൻ യോഗത്തിൽ ഉന്നയിച്ച് ബി.ജെ.പി ബഹളം സൃഷ്ടിച്ചിരുന്നു. അന്വേഷണത്തിന് ചെന്നപ്പോൾ അപ്പാർട്മ​െൻറി​െൻറ തറനിലയിൽ കുടുംബം താമസിച്ചിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയനിലയിൽ കണ്ടതായി പൊലീസ് അറിയിച്ചു. വാച്ച്മാൻ ജോലിയിൽ മറ്റൊരാളെ നിയമിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.