തലശ്ശേരി: കോടിയേരി മലബാർ കാൻസർ സെൻററിലേക്ക് പോകുന്ന രോഗികൾക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് ഒാേട്ടാറിക്ഷകളിലും കാൾടാക്സികളിലും ഇനിമുതൽ സൗജന്യയാത്ര. ജെ.സി.െഎ തലശ്ശേരി ഹെറിറ്റേജ് സിറ്റിയുടെ സഹകരണത്തോടെ ട്രാഫിക് പൊലീസാണ് സൗജന്യ യാത്രയൊരുക്കുന്നത്. ഇതോടനുബന്ധിച്ച് തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സജ്ജമാക്കിയ ഓട്ടോ-ടാക്സി പ്രീപെയ്ഡ് കൗണ്ടർ ഈ മാസം എട്ടിന് വൈകീട്ട് അഞ്ചിന് ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്യും. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ കൗണ്ടറിൽ രണ്ട് രൂപ കൊടുത്താൽ പോകേണ്ട സ്ഥലത്തേക്കുള്ള ചാർജ് രേഖപ്പെടുത്തിയ ടോക്കൺ കൗണ്ടറിൽനിന്ന് ലഭിക്കും. ടോക്കണിൽ രേഖപ്പെടുത്തിയ ചാർജ് നൽകിയാൽ മതി. കോടിയേരി മലബാർ കാൻസർ സെൻററിലേക്കുള്ള രോഗികൾക്ക് സ്റ്റേഷനിലെ കൗണ്ടറിൽ ചെന്നാൽ ടോക്കൺ നൽകും. ടോക്കൺ കാൻസർ സെൻററിലെ സെക്യൂരിറ്റി ഗാർഡിന് നൽകണം. അവർ രോഗിയുമായെത്തിയ ഒാേട്ടാറിക്ഷയുടെ ടി.എം.സി നമ്പർ രേഖപ്പെടുത്തിയ മറ്റൊരു ടോക്കൺ ഒാേട്ടാ ഡ്രൈവർക്ക് നൽകും. തിരിച്ചുവന്ന് റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് കൗണ്ടറിൽ ടോക്കൺ നൽകിയാൽ രോഗിയെ കൊണ്ടുപോയതിനുള്ള ചാർജ് പ്രീപെയ്ഡ് കൗണ്ടറിൽനിന്ന് നൽകും. ഇൗ സംവിധാനം കുറ്റമറ്റതാക്കുന്നതിന് ട്രാഫിക് പൊലീസും ഒാേട്ടാറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ നേതാക്കളും ഒാരോ പോയൻറിലേക്കും നൽകേണ്ട ചാർജ് എത്രയാണെന്ന് യാത്രയിലൂടെ നേരിട്ടറിഞ്ഞാണ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിനുപുറത്ത് ഒാരോ സ്ഥലത്തേക്കുമുള്ള യാത്രാനിരക്ക് പ്രദർശിപ്പിക്കും. റെയിൽവേ സ്റ്റേഷനിൽ നിന്നും ഒാട്ടം പോകുന്ന ഭൂരിഭാഗം ഡ്രൈവർമാരും സ്ത്രീകളടക്കമുള്ള യാത്രക്കാരിൽ നിന്നും അമിതചാർജ് വാങ്ങുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പ്രീപെയ്ഡ് സംവിധാനമൊരുക്കാൻ ട്രാഫിക് പൊലീസ് രംഗത്തുവന്നത്. യൂനിയൻ ബലത്തിലോടുന്ന ഡ്രൈവർമാർക്കെതിരെ പൊലീസ് തക്കതായ നടപടി സ്വീകരിക്കാറില്ലെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.