കണ്ണൂർ: മീസിൽസ്-റൂബെല്ല വാക്സിനേഷൻ കാമ്പയിനിൽ 500 വിദ്യാർഥികളിലധികം പഠിക്കുന്ന സ്കൂളുകളിൽ 70 ശതമാനത്തിൽ കുറവ് മാത്രം കുത്തിവെപ്പ് എടുത്ത സ്കൂളുകളുടെ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, പി.ടി.എ പ്രസിഡൻറുമാർ, സ്വകാര്യ സ്കൂൾ മാനേജ്മെൻറ് പ്രതിനിധികൾ എന്നിവരുടെ യോഗം തിങ്കളാഴ്ച ചേരും. ഉച്ച രണ്ടിന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടറുടെ നേതൃത്വത്തിലാണ് യോഗം. സ്കൂൾതല കുത്തിവെപ്പ് പരിപാടിയിൽ ഇതുവരെ കൈവരിച്ച നേട്ടം യോഗം അവലോകനം ചെയ്യും. പിന്നാക്കംനിൽക്കുന്ന സ്കൂളുകൾക്ക് പ്രത്യേക കർമപദ്ധതിക്ക് രൂപംനൽകും. 15 വയസ്സു വരെയുള്ള മുഴുവൻ കുട്ടികളും നവംബർ 18നകം എം.ആർ കുത്തിവെപ്പെടുത്തുവെന്ന് സ്കൂൾ അധികൃതരും പ്രധാനാധ്യാപകരും രക്ഷിതാക്കളും ഉറപ്പുവരുത്തണം. ജില്ലയിൽ 3,48,923 കുട്ടികൾക്ക് ഇതിനകം കുത്തിവെപ്പ് നൽകിയതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.