സ്​ത്രീകൾ അധാർമികതക്കെതിരെ പൊരുതണം ^പി.കെ. ​ശ്രീമതി എം.പി

സ്ത്രീകൾ അധാർമികതക്കെതിരെ പൊരുതണം -പി.കെ. ശ്രീമതി എം.പി കണ്ണൂർ: വോട്ടവകാശം ഉൾപ്പെടെയുള്ള അവകാശങ്ങൾ എല്ലാവിധ അധാർമികതയെയും ചോദ്യംചെയ്യാൻ സ്ത്രീകൾ ഉപയോഗപ്പെടുത്തണെമന്ന് പി.കെ. ശ്രീമതി എം.പി. ധാർമിക കുടുംബം നവോത്ഥാന മുന്നേറ്റം എന്ന പ്രമേയത്തിൽ എം.ജി.എം സംഘടിപ്പിച്ച ജില്ല പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അധാർമികതയെ ചോദ്യംചെയ്യുക എന്നത് മനുഷ്യ​െൻറ മാത്രം പ്രത്യേകതയാണ്. ഇൗ അവകാശബോധം സ്ത്രീകൾ വേണ്ടവിധം ഉപയോഗിച്ചാൽ കുടുംബത്തിനും സമൂഹത്തിനും ഭരണകൂടത്തിനു തന്നെയും ഗുണകരമായ പരിവർത്തനങ്ങൾ ഉണ്ടാകും -എം.പി കൂട്ടിച്ചേർത്തു. എം.ജി.എം ജില്ല ൈവസ് പ്രസിഡൻറ് ഖൈറുന്നിസ ഫാറൂഖിയ്യ അധ്യക്ഷത വഹിച്ചു. െഎ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഇസ്മാഇൗൽ കരിയാട്, റാഫി പേരാമ്പ്ര, സി.ടി. ആയിഷ, സി.സി. ശക്കീർ ഫാറൂഖി, ശഫീഖ് മമ്പറം, ജസീൻ നജീബ്, ജുവൈരിയ്യ അൻവാരിയ്യ, ടി.പി. റുസീന, കെ. ശബീന എന്നിവർ സംസാരിച്ചു. പ്രഫ. ഷംസുദ്ദീൻ പാലക്കോട് രചിച്ച 'തീവ്രവാദമില്ലാത്ത ഇസ്ലാം' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.