കുട്ടികൾ ചോദിക്കുന്നു; ഇൗ വാഹനങ്ങൾ തുരു​െമ്പടുത്ത്​ നശിക്കണോ​..?

കണ്ണൂർ: പൊലീസ് സ്റ്റേഷൻ വളപ്പിൽ തുരുെമ്പടുത്ത് നശിപ്പിക്കുന്ന വാഹനങ്ങൾ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും കോടികളുടെ നഷ്ടവും തുറന്നുകാട്ടി യു.പി സ്കൂൾ വിദ്യാർഥികളുടെ പഠന റിപ്പോർട്ട്. നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വാഹനങ്ങൾ നശിക്കാനിടയാകുന്ന ദുരവസ്ഥക്ക് പരിഹാരമുണ്ടാക്കാൻ കോടതിയും സർക്കാറും ഇടപെടൽ നടത്തണമെന്ന് പെരിങ്ങോം വയക്കര തവിടിശ്ശേരി യു.പി സ്കൂൾ വിദ്യാർഥികളുടെ പഠന റിപ്പോർട്ട് നിർദേശിക്കുന്നു. ഇ. വിസ്മയ, കെ. ജിനനാഥ്, കെ.വി. അനുപ്രിയ, സി. അനുപ്രിയ, എം. അഞ്ജലി എന്നിവരാണ് പഠനം നടത്തിയത്. വിവരാവകാശ നിയമപ്രകാരം കുട്ടികൾ ശേഖരിച്ച വിവരമനുസരിച്ച് ഒരു വർഷം കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികൂടിയ ടാറ്റ 407 ലോറി, മഹീന്ദ്ര മിനി ലോറി എന്നിവയുടെ ശരാശരി എണ്ണം 1050 ആണ്. പിടിക്കപ്പെടുന്ന കാർ, ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ എണ്ണം ഇതിലുമേറെയാണ്. വെയിലും മഴയുമേറ്റ് കിടക്കുന്ന ഇവ മൂന്നുവർഷം കൊണ്ട് പൂർണമായും ഉപയോഗ്യശൂന്യമാകുന്നു. അങ്ങനെ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. വാഹനങ്ങൾ തുരുെമ്പടുത്ത് കിടക്കുന്ന ഇടത്തുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഇതിന് പുറമെയാണ്. വാഹനങ്ങൾ കുറ്റം ചെയ്യുന്നില്ല. അതിനാൽ, അവയെ ശിക്ഷിക്കുന്നത് അവസാനിപ്പിക്കണം. പിടിക്കപ്പെടുന്ന വാഹനങ്ങൾ ഉപാധികളോടെ വിട്ടുനൽകുക, അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കുക എന്നീ നിർദേശങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കുട്ടികൾ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയിട്ടുണ്ട്. പഠന റിപ്പോർട്ടി​െൻറ പകർപ്പ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഗൈഡ് ടീച്ചർ കെ.സി. സതീശൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.