പേരാവൂര്‍: പേരാവൂര്‍ ബ്ലോക്ക്് പഞ്ചായത്തിന് കീഴിലുള്ള കണിച്ചാര്‍, കണ്ണവം വില്ലേജ് ഓഫിസുകൾ സ്മാര്‍ട്ടാകുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ രാപകല്‍ സേവനങ്ങളാകും ഒാഫിസുകളുടെ ഇനിയുള്ള പ്രത്യേകത. സംസ്ഥാനത്തെ ദുരന്ത നിവാരണം, ദുരിതാശ്വാസം എന്നിങ്ങനെ റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യം മുഴുവന്‍ സമയവും ആവശ്യമുള്ള വില്ലേജുകളെയാണ് രാപകല്‍ സേവന പദ്ധതിക്കായി തെരഞ്ഞെടുത്തത്. ജില്ലയില്‍ കുറ്റ്യാട്ടൂര്‍, പട്ടാന്നൂര്‍, ഉദയഗിരി തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട മറ്റ് വില്ലേജ് ഓഫിസുകള്‍. സംസ്ഥാനത്തെ 32 വില്ലേജ് ഓഫിസുകളെയാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ടാക്കുന്നത്. സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായി ഓഫിസുകളില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ എട്ടു കോടി അനുവദിച്ചു. ഗ്രാമീണ, -മലയോര മേഖലകളിലെ ജീര്‍ണാവസ്ഥയിലുള്ള വില്ലേജ് ഓഫിസുകള്‍ ആദ്യഘട്ടത്തില്‍ നവീകരിക്കും. ആറു ജില്ലകളിലെ വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. അടുത്ത ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ വില്ലേജുകളിലും നടപ്പാക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലെ വില്ലേജ് ഓഫിസുകളാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.