മാതൃഭാഷ നിലനിൽപിെൻറ ആധാരം ^ഡോ. കെ.എം. ഭരതൻ

മാതൃഭാഷ നിലനിൽപി​െൻറ ആധാരം -ഡോ. കെ.എം. ഭരതൻ കണ്ണൂർ: മാതൃഭാഷ ജനതയുടെ നിലനിൽപി​െൻറ ആധാരമാണെന്നും അത് നിലനിൽക്കണമെങ്കിൽ ജീവിതത്തി​െൻറ സമസ്തമേഖലകളെയും ആവിഷ്കരിക്കാൻ അതിന് കഴിയണമെന്നും മലയാളം സർവകലാശാല രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ പറഞ്ഞു. മലയാളഭാഷ വാരാചരണത്തി​െൻറ ഭാഗമായി 'മാതൃഭാഷക്ക് വേണ്ടിയുള്ള സമരങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാതൃഭാഷ നാം സ്വപ്നം കാണുന്ന, ചിന്തിക്കുന്ന ഭാഷയാണ്. മാതൃഭാഷ വംശീയമായി ഒരാൾക്ക് ലഭിക്കുന്നതാണെന്ന് പറയുന്നത് അപകടകരമാണ്. മാതൃഭാഷ സാമൂഹികമായ നിർമിതികൂടിയാണ്. ഭാഷ ജന്മസിദ്ധമായിട്ടുള്ള ഒന്നല്ല. കേരളത്തി​െൻറ സാംസ്കാരികവും പാരിസ്ഥിതികവും ചരിത്രപരവും സാമൂഹികവുമായ അനുഭവങ്ങളുള്ളത് മലയാളഭാഷയിലാണ്. ഇതൊരിക്കലും അന്യഭാഷകളിൽ കാണാൻ കഴിയില്ല. അതുവരെയുണ്ടായിരുന്ന മതപരവും ജാതീയവും പ്രാദേശികവുമായ സ്വത്വങ്ങളെ ഇല്ലാതാക്കിയാണ് ഭാഷാപരമായ സ്വത്വത്തി​െൻറ അടിസ്ഥാനത്തിൽ കേരളത്തിന് രൂപംകൊടുത്തത്. രാഷ്ട്രം ജനാധിപത്യപരമായി, മതനിരപേക്ഷമായി, ജാതിക്കതീതമായി, വൈവിധ്യങ്ങളെ പരസ്പരം പുണർന്നും പുലർന്നും നിലനിൽക്കുന്നതിന് അടിസ്ഥാനമായ ഏകകമാണ് ഭാഷ. ഓരോ സന്ദർഭത്തിനനുസരിച്ച് പറയാനുള്ള ശേഷി ഭാഷക്ക് ആർജിച്ചെടുക്കേണ്ടതുണ്ട്. കമ്പ്യൂട്ടർ സയൻസിലെ ബിറ്റ്സും ബൈറ്റ്സും എന്താണെന്ന് പറയാൻ മലയാളഭാഷക്ക് സാധിക്കണം. ഭരണനിർവഹണത്തി​െൻറയും കോടതി വ്യവഹാരത്തി​െൻറയും പഠനത്തി​െൻറയും ഭാഷയാവണം. ലോകത്ത് നൂറുകണക്കിന് ഭാഷകൾ വംശഹത്യ ചെയ്യപ്പെടുകയാണ്. ആദിവാസികളെ പണിയഭാഷ പഠിപ്പിക്കാതെ മലയാളം പഠിപ്പിക്കുന്നു. അവരുടെ ഭാഷ ഒരിക്കലും അംഗീകരിക്കപ്പെടുന്നില്ല. ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ മലയാളം പഠിപ്പിക്കുമ്പോൾ മുഖ്യധാരക്കാർ ഇംഗ്ലീഷാണ് പഠിക്കുന്നത്. ഏറ്റവും പരിഷ്കാരികളായി നാം കാണുന്ന ആളുകളുടെ ഭാഷയിലേക്ക് വരുകയാണ് വേണ്ടത് എന്ന ധാരണ നാം ഉണ്ടാക്കിയിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ് അധ്യക്ഷതവഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, പി.വി. നാരായണൻ, ധനഞ്ജയൻ, സി.പി. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. എസ്.എൻ കോളജ് പ്രിൻസിപ്പൽ ഡോ. ശിവദാസൻ തിരുമംഗലത്ത് അധ്യക്ഷതവഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, ഡോ. എം.പി. ഷനോജ്, പി.കെ. ഷീബ, ഇ. ശ്രീലത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.