പട​യൊരുക്കം യാത്രക്ക്​ സ്വീകരണം നൽകി

ചക്കരക്കല്ല്: നല്ലദിനങ്ങൾ സമ്മാനിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന മോദിയും എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിൽവന്ന പിണറായിയും എല്ലാമേഖലയിലും ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് മുന്നോട്ടുപോകുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പടയൊരുക്കം യാത്രക്ക് ചക്കരക്കല്ലിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുസർക്കാറുകളുടെയും യഥാർഥമുഖങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു. ഇന്ദിരാജിയുടെ മതേതരത്വം എന്ന മഹത്തായ ആശയം ഇല്ലാതാക്കാൻ വർഗീയ ഫാഷിസ്റ്റുകൾ എത്രതന്നെ ശ്രമിച്ചാലും ഇന്ത്യൻ നാഷനൽ കോൺഗ്രസ് അതിനനുവദിക്കില്ല. ഭിന്നിപ്പിച്ചുഭരിച്ച് ഭാരതത്തി​െൻറ സാംസ്കാരിക-ജനാധിപത്യമൂല്യങ്ങളെ ഇല്ലായ്മചെയ്യാമെന്ന് കരുതുന്ന നരേന്ദ്ര മോദിയും ആർ.എസ്.എസും മൂഢസ്വർഗത്തിലാണ്. കേരളത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും ഒന്നരവർഷത്തെ ഇടതുഭരണം മടുത്തു. റേഷൻസമ്പ്രദായം താറുമാറായി. ഉയർന്ന വരുമാനമുള്ളവരും മന്ത്രിമാരും എം.എൽ.എമാരും മുൻഗണനാ ലിസ്റ്റിൽ കടന്നുകയറിയപ്പോൾ പാവപ്പെട്ടവരും സാധാരണക്കാരും പുറത്തായി. കേന്ദ്ര, കേരളസർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ സമരപോരാട്ടം തുടങ്ങുന്നതി​െൻറ ഭാഗമായുള്ള പടയൊരുക്കത്തിൽ ഐക്യജനാധിപത്യ മുന്നണിയോടൊപ്പം മുഴുവൻ ജനാധിപത്യവിശ്വാസികളും ഉണ്ടായിരിക്കണമെന്നും രമേശ് ചെന്നിത്തല അഭ്യർഥിച്ചു. കെ.പി. ജയാനന്ദൻ അധ്യക്ഷത വഹിച്ചു. എൻ.പി. താഹിർ, കെ.പി. മോഹനൻ, സി.പി. ജോൺ, ജോണി നെല്ലൂർ, വി.കെ. അബ്ദുൽ ഖാദർ മൗലവി, പി.സി. വിഷ്ണുനാഥ്, ബെന്നി ബഹനാൻ, റാം മോഹൻ, ഇല്ലിക്കൽ ആഗസ്തി, സുമ ബാലകൃഷ്ണൻ, വി.എ. നാരായണൻ, മമ്പറം ദിവാകരൻ, എ.ഡി. മുസ്തഫ, സജി ജോസഫ്, അബ്ദുല്ലക്കുട്ടി, എൻ.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. എം.കെ. മോഹനൻ, മുഹമ്മദ് ഫൈസൽ, രാജീവൻ പാനുണ്ട, ജോഷി കണ്ടത്തിൽ, പുതുക്കുടി ശ്രീധരൻ, കെ.കെ. ജയരാജൻ മാസ്റ്റർ, സി.ടി. ഗിരിജൻ, കൈപ്പച്ചേരി മുകുന്ദൻ, എം. മുസ്തഫ മാസ്റ്റർ, ഉത്തമൻ മൂന്നാംപാലം തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.