മാഹി: സ്വച്ഛ് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി മാഹി മേഖലയിൽ പ്രവർത്തിക്കുന്ന 14 പെട്രോൾ പമ്പുകളിലെയും ശുചിമുറികൾ പൊതു ശൗചാലയങ്ങളാക്കി മാറ്റാനുള്ള നഗരസഭയുടെ നീക്കത്തിൽ പെട്രോൾ പമ്പ് ഡീലേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. മാഹി നഗരസഭ കമീഷണർ അമൻ ശർമ ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് പമ്പുടമകൾ പ്രതിഷേധം അറിയിച്ചത്. ശൗചാലയങ്ങൾ ഇല്ലാത്ത മദ്യശാലകളിൽ അവ സ്ഥാപിക്കണമെന്നും സർക്കാർ ഓഫിസുകളിലെ ജീവനക്കാർമാത്രം ഉപയോഗിക്കുന്ന ശൗചാലയങ്ങൾ പൊതുശൗചാലയങ്ങളാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. പെട്രോൾ പമ്പിെൻറ സമീപത്തെ പാതയോരത്തും ശൗചാലയത്തിന് സമീപവും പബ്ലിക് ടോയ്ലറ്റ് എന്ന സൂചനാ ബോർഡ് സ്ഥാപിക്കാൻ കമീഷണർ നിർദേശം നൽകിയെങ്കിലും മാഹി ടൗണിൽ പാലിക്കപ്പെട്ടിട്ടില്ല. എന്നാൽ, പന്തക്കലിൽ വ്യാഴാഴ്ച വൈകീേട്ടാടെ ചില പമ്പുകൾ സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ തയാറായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.