കണ്ണൂർ: സംസ്ഥാനത്തെ റേഷൻവ്യാപാരികൾക്ക് കഴിഞ്ഞ നാലുമാസത്തെ കമീഷൻ കുടിശ്ശിക കണ്ണൂരിൽമാത്രം നൽകാനുള്ളത് 50 ലക്ഷം രൂപയിലേറെയാണെന്ന് വ്യാപാരികൾ പറയുന്നു. നിയമം അട്ടിമറിക്കുന്ന ഉദ്യോഗസ്ഥരാണ് ഇതിന് കാരണമെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. വേതനവ്യവസ്ഥ നടപ്പാക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും അതും നടപ്പായില്ല. ഇതോടെ നവംബർ ആറു മുതൽ സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് റേഷൻ ഡീലേഴ്സ് സംയുക്ത സമരസമിതിയുടെ തീരുമാനം. സർക്കാർ ചെലവിൽ കടയിൽ സാധനങ്ങൾ ഇറക്കിക്കൊടുക്കുന്ന 'ഡോർ ഡെലിവറി' വ്യവസ്ഥ നടപ്പാക്കുേമ്പാൾ വേതനവ്യവസ്ഥയും നടപ്പാക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. 2017 മേയ് 31നാണ് വേതനവ്യവസ്ഥ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ, േഡാർ ഡെലിവറി നടപ്പാക്കി അഞ്ചു മാസം പിന്നിട്ടിട്ടും േവതനവ്യവസ്ഥ നടപ്പാക്കിയില്ല. കടയടപ്പ് സമരത്തോടനുബന്ധിച്ച് കണ്ണൂരിൽ ഈ മാസം ആറിന് രാവിലെ 10ന് പ്രതിഷേധറാലിയും ധർണയും സംഘടിപ്പിക്കും. പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും. 11ന് സ്റ്റേഡിയം കോർണറിൽ നടക്കുന്ന ധർണ കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് റേഷൻ ഡീലേഴ്സ് സംയുക്ത സമരസമിതി ജില്ല ചെയർമാൻ എം.ടി. ബഷീർ, കൺവീനർ ടി.കെ. ആരിഫ്, നേതാക്കളായ ബി. സഹദേവൻ, കെ. പവിത്രൻ, പ്രമോദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.