വിളംബരറാലിയും ധർണയും

ഇരിട്ടി: റേഷൻ വ്യാപാരികളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ സമരവിളംബരറാലിയും താലൂക്ക് സപ്ലൈ ഓഫിസിനു മുന്നിൽ ധർണയും നടത്തി. മിനിമം വേതനം ഉറപ്പാക്കുക, കൃത്യമായ അളവിലും തൂക്കത്തിലും റേഷൻ വ്യാപാരികൾക്ക് സാധനങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ ആറുമുതൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് ധർണ. പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ.ഡി. നാരായണൻ അധ്യക്ഷതവഹിച്ചു. പി. സജി, എ.ടി. രാമൻ, പി.വി. കുര്യൻ, കെ.എൻ. രാമകൃഷ്ണൻ, പി. കുഞ്ഞിരാമൻ, പി. സത്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.