ക​േലാത്സവ പരിഷ്​കാരങ്ങളിൽ​ കുട്ടികൾക്ക്​ അതൃപ്​തി

കണ്ണൂർ: ഈ വർഷം നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വരുത്തിയ പരിഷ്കാരങ്ങളിൽ വിദ്യാർഥികൾക്കിടയിൽ അതൃപ്തി. പതിവിന് വ്യത്യസ്തമായി ഓട്ടൻതുള്ളൽ, നാടോടിനൃത്തം, കഥകളി എന്നിവയിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് മത്സരിക്കണമെന്ന പരിഷ്കാരത്തിനെതിരെയാണ് വിദ്യാർഥികൾക്കിടയിൽ പ്രതിഷേധമുള്ളത്. 15 മിനിറ്റ് നേരത്തോളം വേദിയിൽ കളിക്കേണ്ട കഥകളി പെൺകുട്ടികൾക്ക് കടുത്ത വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ആൺകുട്ടികളോടൊപ്പം മത്സരിക്കുന്നത് പരീക്ഷണമാണെന്നാണ് പെൺകുട്ടികളുടെ വാദം. അതേസമയം, ഓട്ടൻതുള്ളലി​െൻറ വസ്ത്രധാരണത്തെ ചൊല്ലി ആൺകുട്ടികൾക്കിടയിലും വിമർശനമുണ്ട്. പെൺകുട്ടികളുടെ വസ്ത്രത്തി​െൻറ വർണ പൊലിമയടക്കം മാർക്കിനെ സ്വാധീനിക്കുമ്പോൾ ബനിയൻപോലുമിടാതെ അരങ്ങിലെത്തുന്ന തങ്ങൾ പിന്തള്ളപ്പെടുമെന്നും ആൺകുട്ടികൾ പറയുന്നു. മിമിക്രി ഇനത്തിലും ഇതേ ആശങ്ക നിലനിൽക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത സ്വരങ്ങളാണ്. ആൺകുട്ടികൾക്ക് സ്ത്രീശബ്ദം അനുകരിക്കാൻ എളുപ്പം സാധിക്കുമ്പോൾ പുരുഷശബ്ദം ഉണ്ടാക്കാൻ പെൺകുട്ടികൾ നന്നേ പ്രയാസപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.