ആർ.എസ്.എസിനെതിരായ ദേശീയ മതേതര സഖ്യത്തെ തകർക്കാൻ സി.പി.എം ശ്രമം -എ.കെ. ആൻറണി ഉപ്പള (കാസർകോട്): ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ഉയർന്നുവരാൻ പോകുന്ന ദേശീയ മതേതര സഖ്യത്തെ തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി. ഉപ്പളയിൽ യു.ഡി.എഫ് 'പടയൊരുക്കം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കെതിരെയെന്ന പേരിൽ കേരളത്തിൽ നടക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കപട നാടകമാണ്. വീര്യമേറിയ പ്രസംഗവും മൃദുവായ പ്രവൃത്തിയുമാണ് നടത്തുന്നത്. ബി.ജെ.പി നടത്തിയ യാത്രക്കിടയിൽ വർഗീയ കലാപം ഉണ്ടാക്കുന്ന വിധത്തിൽ പ്രസംഗിച്ചതിന് ഒരു കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ല. കേന്ദ്രത്തിൽ ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ച് കേരളത്തിൽ ചക്കളത്തിപോരാട്ടമാണ് ഇവർ നടത്തുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ കോൺഗ്രസ് എം.പിമാരുടെ എണ്ണം കുറക്കാനും കേരളത്തിൽ സി.പി.എം എം.പിമാരുടെ എണ്ണം കൂട്ടാനുമാണ് സി.പി.എം-ബി.ജെ.പി ധാരണയെന്ന് ആൻറണി പറഞ്ഞു. ദേശീയ മതേതര സഖ്യത്തിനായി സോണിയ ഗാന്ധി വിളിക്കുന്ന യോഗത്തിൽ പെങ്കടുക്കരുതെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സി.പി.എം നൽകിയ നിർദേശം. നോട്ടുനിരോധനത്തിനെതിരെ പ്രതിപക്ഷ െഎക്യമുണ്ടാക്കാൻ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ സി.പി.െഎ പോലും വന്നു. സി.പി.എം പെങ്കടുത്തില്ല. ഇതിനു പ്രധാന കാരണം സി.പി.എമ്മിെൻറ പോളിറ്റ് ബ്യൂറോയിൽ ഏഴുപേർ മലയാളികളായതാണ്. കേന്ദ്രത്തിൽ കോൺഗ്രസിനെ തകർക്കുകയാണ് സി.പി.എം ലക്ഷ്യംവെക്കുന്നതെന്ന് ആൻറണി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.