തലശ്ശേരി: കുട്ടിക്കാലം മുതൽ തെൻറവളർച്ചയിലും ഉയർച്ചയിലും മറക്കാനാവാത്ത ഒാർമകൾ ബാക്കിയുണ്ടെങ്കിൽ അത് തലശ്ശേരി മദ്റസ യതീംഖാന ജീവിതമാണെന്ന് െഎ.എ.എസ് പദവി നേടിയ കണ്ണൂർ ഡെപ്യൂട്ടി കലക്ടർ ബി. അബ്ദുന്നാസർ. യതീംഖാനയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട്ടിലെ കഷ്ടപ്പാടും പ്രാരാബ്ദങ്ങൾക്കുമിടയിൽ ഏറെസ്നേഹത്തോടെയും ലാളനയോടെയുമാണ് യതീംഖാനയിൽ കഴിഞ്ഞത്. പടച്ചവനോടുളള പ്രാർഥന സ്വീകാര്യമായതാണ് തനിക്ക് ഇപ്പോൾ കിട്ടിയ ഇൗ അംഗീകാരം. ചെറുപ്പത്തിൽ പഠനത്തിൽ ഉഴപ്പിയ തന്നെ യതീംഖാന ചെയർമാൻ പി.കെ. ഉമ്മർകുട്ടിക്കയും പൂക്കയുമാണ് ഇന്നത്തെനിലയിലേക്ക് കൈപിടിച്ചുയർത്തിയത്. അന്ന് അവരുടെ ശിക്ഷണമില്ലായിരുന്നെങ്കിൽ താൻ ഇൗ നിലയിലാകുമായിരുന്നില്ല. സാധാരണക്കാരെൻറ സ്ഥാനത്തിരുന്നുകൊണ്ട് ജോലി ഭംഗിയായി നിർവഹിക്കുമെന്നും അബ്ദുന്നാസർ പറഞ്ഞു. കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. എം. ഫൈസൽ ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ സി.കെ. രമേശൻ, എ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. യതീംഖാനയുടെ ഉപഹാരം റഷീദലി ശിഹാബ് തങ്ങൾ അബ്ദുന്നാസറിന് സമ്മാനിച്ചു. കെ. ഉസ്മാൻ ഹാജി, വി.കെ. ഹുസൈൻ, മൂസക്കുട്ടി തച്ചറക്കൽ, എ.പി. മഹമൂദ്, ബി. മുഹമ്മദ് കാസിം, അഹമ്മദ് കബീർ ഹുദവി എന്നിവർ സംബന്ധിച്ചു. പി.വി. സൈനുദ്ദീൻ സ്വാഗതവും എ.കെ. ആബൂട്ടി ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.