കേന്ദ്രീയ വിദ്യാലയങ്ങളിൽ മലയാളം പഠിപ്പിക്കാത്തത് ഫെഡറലിസത്തിെൻറ ലംഘനം- -കെ.കെ. രാഗേഷ് എം.പി കണ്ണൂർ: കേന്ദ്രീയ വിദ്യാലയങ്ങളിൽ മലയാളം പഠിപ്പിക്കാതെ പകരം സംസ്കൃതം പഠിപ്പിക്കുന്നത് ഫെഡറലിസത്തിെൻറ ലംഘനമാണെന്ന് കെ.കെ. രാഗേഷ് എം.പി. കേന്ദ്രീയ വിദ്യാലയങ്ങളിൽ ഉൾപ്പെടെ ദ്വിഭാഷ പദ്ധതി അംഗീകരിച്ച് മലയാളം പഠിപ്പിക്കണം. കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ മലയാളം പഠിപ്പിക്കാതെ മൃതഭാഷയായ സംസ്കൃതം പഠിപ്പിക്കുന്നത് ഭാഷാനയത്തിന് എതിരാണ്. വിവര -പൊതുജന സമ്പർക്ക വകുപ്പും ജില്ല ഭരണകൂടവും സംഘടിപ്പിച്ച കേരളപ്പിറവി ദിനവും ഔദ്യോഗിക ഭാഷ വാരാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ മലയാളം നിർബന്ധമാക്കിയ സംസ്ഥാന സർക്കാറിെൻറ തീരുമാനം സുപ്രധാനമാണ്. മലയാളത്തിന് ദേശീയതലത്തിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ല. പാർലമെൻറ് ലൈബ്രറിയിൽ പോലും മലയാളം പുസ്തകങ്ങൾ വളരെ കുറച്ചുമാത്രമാണുള്ളതെന്നത് എം.പി ചൂണ്ടിക്കാട്ടി. മലയാള ഭാഷയെ സംരക്ഷിക്കാൻ നമ്മുടെ കുട്ടികൾ മലയാളം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും തെൻറ ഭാഷയിലെ കൃതികളും പുസ്തകങ്ങളും കണ്ടെത്തുമ്പോഴാണ് വളരുന്നതെന്ന് മുഖ്യാതിഥി ചലച്ചിത്ര സംവിധായകൻ പ്രിയനന്ദൻ പറഞ്ഞു. ഇന്നലെകളിൽ നാം എങ്ങനെയാണ് ജീവിച്ചത് എന്നതിെൻറ തെളിവാണ് നമ്മുടെ കഥകളും കവിതകളും. അന്യഭാഷയോടുള്ള അടിമത്തത്തിലൂടെ, അന്യഭാഷ നമ്മുടെ ഭാഷയെ കവരുന്നതിലൂടെ നമ്മുടെ സംസ്കാരമാണ് മരിക്കുന്നത്. നമ്മളേക്കാൾ വലുതാണ് മറ്റുള്ളതെന്ന് തോന്നുന്നത് മിഥ്യാധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.