കണ്ണൂർ: കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാരിദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം വ്യാപാരികള്‍ നടത്തിയ കടയടപ്പുസമരം ജില്ലയിൽ ഭാഗികം. പ്രധാന നഗരങ്ങളിലും ഗ്രാമീണമേഖലകളിലും ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു. ഹോട്ടലുകളും തുറന്നില്ല. ഇതേതുടർന്ന് നഗരത്തിലെത്തിയവർ ഭക്ഷണംകിട്ടാതെ വലഞ്ഞു. കണ്ണൂർ നഗരത്തിൽ കോഫിഹൗസും ആശുപത്രികൾ ഉൾപ്പെടെയുള്ളവയുടെ കാൻറീനുകളും റെയിൽവേ സ്റ്റേഷനിലെ ഹോട്ടലുകളും മാത്രമാണ് പ്രവർത്തിച്ചത്. പലയിടത്തും തിരക്കുമൂലം നേരേത്തതന്നെ ഭക്ഷണം തീർന്നു. ജി.എസ്.ടിയിലെ അപാകത പരിഹരിക്കുക, റോഡ് വികസനത്തിന് കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, വാടക കുടിയാൻ നിയമം പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഏകോപന സമിതി ടി. നസിറുദ്ദീൻ വിഭാഗം കടകളടച്ച് പ്രതിഷേധിച്ചത്. ഏകോപന സമിതി ഹസൻകോയ വിഭാഗവും കടയടപ്പ് സമരത്തിൽ പങ്കുചേർന്നു. ഇടത് അനുകൂലസംഘടനയായ വ്യാപാരി വ്യവസായി സമിതി സമരത്തിൽനിന്ന് വിട്ടുനിന്നു. വിവിധ കേന്ദ്രങ്ങളിൽ സമരാനുകൂലികൾ പ്രതിഷേധപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.