ഇടയിലക്കാട് ലൈബ്രറിയിൽ ഇ-വായന തുടങ്ങി തൃക്കരിപ്പൂർ: ഇ-വായനക്ക് സൗകര്യമൊരുക്കി ഇടയിലക്കാട് നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയം. ജില്ല ലൈബ്രറി കൗൺസിൽ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി അനുവദിച്ച സ്മാർട്ട് ഇ-റീഡിങ് സെൻറർ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിൽ അച്ചടി പുസ്തകങ്ങൾക്കൊപ്പം കമ്പ്യൂട്ടർ വഴിയുള്ള വായനക്കും ഇടംകൊടുത്തുള്ള പദ്ധതിയാണിത്. കേരള നിയമസഭയുടെ 60ാം വാർഷികത്തിെൻറ ഭാഗമായി ജില്ല പദ്ധതിയിലുൾപ്പെടുത്തി കേരളത്തിെൻറ കുതിപ്പും കിതപ്പും എന്ന വിഷയത്തിൽ സെമിനാർ, അനുമോദനം, വയലാർ അനുസ്മരണം എന്നിവയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം വി.കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. പി. വേണുഗോപാലൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. വി. ശ്രീധരൻ, എം. ബാബു, വി. ഹരീഷ്കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വയലാർ കാവ്യസന്ധ്യയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.