ശ്രീകണ്ഠപുരം: പൊലീസ് സ്റ്റേഷെൻറ ചുമതല സി.െഎമാരെ ഏൽപിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിെൻറ പുതിയ പരിഷ്കാരം കേരളപ്പിറവി ദിനമായ ഇന്ന് നിലവിൽവരും. സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ) ചുമതലയാണ് എസ്.ഐമാരിൽനിന്ന് മാറ്റി സർക്കിൾ ഇൻസ്പെക്ടർമാരെ ഏൽപിക്കുന്നത്. അതേസമയം, എസ്.ഐ മുതൽ ജില്ല പൊലീസ് മേധാവി വരെയുള്ളവർക്കിടയിൽ നീരസമുണ്ടാക്കുന്നതാണ് പുതിയ പരിഷ്കാരം. നിലവിൽ ജില്ല പൊലീസ് മേധാവിക്കു കീഴിൽ നാല് ഡിവൈ.എസ്.പി മാരും ഡിവൈ.എസ്.പിമാർക്കുകീഴിൽ നാല് സി.ഐമാരും സി.ഐക്കു കീഴിൽ രണ്ട്, മൂന്ന് പൊലീസ് സ്‌റ്റേഷനുകളിലെ പ്രിൻസിപ്പൽ എസ്.ഐ മാരുമാണുള്ളത്. ഇതുവരെ എസ്.എച്ച്.ഒമാരായ പ്രിൻസിപ്പൽ എസ്.ഐമാരാണ് സ്റ്റേഷൻ ഭരണം നിയന്ത്രിച്ചിരുന്നത്. കേസിെൻറ ഗൗരവം പരിഗണിച്ചാണ് സി.ഐമാരും ഡിവൈ.എസ്പിമാരും എസ്.പി മാരും കേസുകൾ അന്വേഷിക്കുന്നത്. പുതിയ പരിഷ്കാരം നടപ്പാവുന്നതോടെ സി.ഐമാർ പണ്ട് ചെയ്തിരുന്ന രീതിയിൽ എസ്.ഐ മാരുടെ ജോലിയെടുക്കണം. നേരിട്ട് എസ്.ഐ ആകുന്നവർ വർഷങ്ങളോളം സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയി പ്രവർത്തിച്ച ശേഷമാണ് പ്രമോഷൻ ലഭിച്ച് സി.ഐ ആകുന്നത്. പുതിയ ഉത്തരവ് പ്രകാരം, ഡിവൈ.എസ്.പി പ്രമോഷന് ദിവസങ്ങളും മാസങ്ങളും മാത്രം ബാക്കിയുള്ളവരും സ്റ്റേഷെൻറ ചുമതല നിർവഹിക്കേണ്ട അവസ്ഥയാണുള്ളത്. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒ മാരായി നിയമിക്കാനുള്ള സി.െഎമാർ നിലവിലില്ല. മുൻ ധാരണയില്ലാതെയാണ് സർക്കാർ പരിഷ്കാരം കൊണ്ടുവന്നതെന്നാണ് സേനയിലെ ഓഫിസർമാരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.