കണ്ണൂർ: മോദിസർക്കാർ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് ജില്ലയിൽ ഇറച്ചിവിപണി പ്രതിസന്ധിയിലേക്ക്. ഏതാനും ദിവസത്തേക്കുള്ള അറവിനുള്ള കാലികൾ മാത്രമാണ് അറവുകാരുടെ കൈവശമുള്ളത്. അത് തീരുന്നതോടെ പുതുതായി കാലികളെ കിട്ടുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. പാലക്കാട്, തൃശൂർ ഭാഗങ്ങളിലെ കാലിച്ചന്തകളിൽനിന്നാണ് ജില്ലയിലെ അറവുശാലകളിലേക്ക് കാലികൾ എത്തുന്നത്. പ്രസ്തുത കാലിച്ചന്തകളിലേക്ക് കാലികളെ കൊണ്ടുവരുന്നത് മുഖ്യമായും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ്. കേന്ദ്രസർക്കാറിെൻറ പുതിയ വിജ്ഞാപനം അനുസരിച്ച് അതിർത്തി കടന്ന് കാലികളുടെ വരവ് ഏറക്കുറെ അസാധ്യമാണ്. അങ്ങനെ വന്നാൽ അറുക്കാൻ കാലികളെ കിട്ടാതെ ഇറച്ചിക്കടകൾ അടച്ചിടേണ്ടിവരുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. പ്രതിസന്ധി എങ്ങനെ നേരിടുമെന്ന് അറിയില്ലെന്ന് മീറ്റ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) സംസ്ഥാന സെക്രട്ടറി കെ.എൽ. അഷ്റഫ് പറഞ്ഞു. ജില്ലയിൽ ഇറച്ചിക്കച്ചവടവുമായി ബന്ധപ്പെട്ട് 6000ലേറെ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്. വ്യാപാരം നിലച്ചാൽ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഇത്രയും പേർ. കാലിച്ചന്തകൾ നിലച്ചാൽ പ്രദേശികമായി വീടുകളിൽ ചെന്ന് വിലകൊടുത്ത് വാങ്ങുന്ന കാലികൾ മാത്രമാണ് അറവുശാലകളിലേക്ക് എത്തുക. അങ്ങനെ ലഭിക്കുന്ന നാടൻ കാലികളുടെ എണ്ണം വളരെ കുറവാണ്. വിപണിയിലെ ആവശ്യത്തിന് തികയാതെവരുേമ്പാഴുള്ള സാഹചര്യത്തിൽ കുത്തനെ വില കൂടാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.