കണ്ണൂർ: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. എസ്.എഫ്.ഐ ഏരിയ കേന്ദ്രങ്ങളിൽ ‘എെൻറ ഭക്ഷണം എെൻറ സ്വാതന്ത്ര്യം എെൻറ അവകാശം’ എന്ന മുദ്രാവാക്യം ഉയർത്തി ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. കണ്ണൂരിൽ മുൻ അഖിലേന്ത്യ പ്രസിഡൻറ് ഡോ. വി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. പി.എം. അഖിൽ, കെ. റിജേഷ്, പി.എ. കിരൺ എന്നിവർ സംസാരിച്ചു. ചെറുകുന്ന് തറയിൽ ഷിബിൻ കാനായി ഉദ്ഘാടനം ചെയ്തു. സബിൻരാജ്, ടി.ടി. സായന്ത് എന്നിവർ സംസാരിച്ചു. പെരിങ്ങോത്ത് ടി. ആതിര ഉദ്ഘാടനം ചെയ്തു. എ. അഖിൽ, ശരത്ത് കെ. ശശി, റാംഷ എന്നിവർ സംസാരിച്ചു. പയ്യന്നൂരിൽ സരിൻ ശശി ഉദ്ഘാടനം ചെയ്തു. കെ. മനുരാജ്, എ.വി. രഞ്ജിത്ത്, സി. ലിജിത്ത്, എം.വി. ജിതിൻ എന്നിവർ സംസാരിച്ചു. പരിയാരത്ത് കെ. മനുരാജ് ഉദ്ഘാടനം ചെയ്തു. സി.പി. ഷിജു, പി. ജിതിൻ, പ്രണവ് രാജ് എന്നിവർ സംസാരിച്ചു. ഇരിട്ടിയിൽ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എം. രസിന്ത്, എം. നിഖിലേഷ്, വൈഷ്ണവ് രാജ്, എം. നിഖിൽ എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ കെ. ഷാജു ഉദ്ഘാടനം ചെയ്തു. ടി.വി.എം. ഷീമ, എം. നിഖിൽ, െഎ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. എടക്കാട് എം. സായന്ത് ഉദ്ഘാടനം ചെയ്തു. ബോബി വേണുഗോപാൽ, ജസ്റ്റിൻ റാം എന്നിവർ സംസാരിച്ചു. ആലക്കോട് എം. കരുണാകരൻ ഉദ്ഘാടനം ചെയ്തു. അജേഷ്, ഋഷികേശ് എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ്: കേന്ദ്ര സർക്കാറിെൻറ ഭക്ഷണ ഫാഷിസത്തിനെതിരെ ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ബീഫ് ഫെസ്റ്റും നടത്തി. ബസ്സ്റ്റാൻഡ് പരിസരത്ത് സി.പി.എം ജില്ല സെക്രേട്ടയേറ്റംഗം വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. കെ. വിനോദ് അധ്യക്ഷത വഹിച്ചു. അഭിലാഷ് പനോളി, കെ. ലയ എന്നിവർ സംസാരിച്ചു. സ്തൂപം പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം ബസ്സ്റ്റാൻഡിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.