മഞ്ചേശ്വരം: മഞ്ചേശ്വരം ഉദ്യാവറിൽ വീട് കുത്തിത്തുറന്ന് 12 പവനും അരലക്ഷം രൂപയും കവർന്നു. ഉദ്യാവർ ബി.എസ് നഗറിലെ താമസക്കാരനും വർക്ഷോപ് ഉടമയുമായ ഉസ്മാെൻറ വീട്ടിലാണ് കവർച്ച നടന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവനും അരലക്ഷം രൂപയും കവരുകയായിരുന്നു. മറ്റു മുറികളിലെ അലമാരകളും തകർത്തിട്ടുണ്ട്. സ്കൂൾ അവധിയായതിനാൽ ഉസ്മാനും വീട്ടുകാരും തൊക്കോട്ടുള്ള കുടുംബ വീട്ടിലാണ് ഒരാഴ്ചയായി കഴിയുന്നത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടിൽവന്ന് ലൈറ്റിട്ട ശേഷമാണ് ഇദ്ദേഹം തിരിച്ചുപോയത്. ബുധനാഴ്ച രാവിലെ അയൽവാസി ആണ് വീടിെൻറ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്.ഐ അനൂപ് കുമാറിെൻറ നേതൃത്വത്തിൽ പൊലീസെത്തി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.