ഉരുവച്ചാലിലും പുലിയെ കണ്ടെന്ന് അഭ്യൂഹം

ഉരുവച്ചാല്‍: മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ മണക്കായിയില്‍ കശുമാവിന്‍തോട്ടത്തില്‍ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് തിരച്ചല്‍ നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മണക്കായി ചുണ്ടക്കുന്നിലാണ് പുലിയെ കണ്ടെന്ന വാര്‍ത്ത പരന്നത്. തോട്ടത്തില്‍ കശുവണ്ടി ശേഖരിക്കാനത്തെിയ സി. ഖാദര്‍ എന്ന 60കാരനാണ് പുലിയെ കണ്ടത്. ഇയാള്‍ പുലിയെ കണ്ട് ബോധംകെട്ടതായും പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് കൊട്ടിയൂര്‍ റേഞ്ച് ഓഫിസര്‍ വി. രതീഷിന്‍െറ നേതൃത്വത്തിലത്തെിയ ജീവനക്കാരും നാട്ടുകാരും മണിക്കൂറോളം കശുമാവിന്‍തോട്ടത്തിലും മറ്റും പരിശോധന നടത്തിയെങ്കിലും കണ്ടത്തൊനായില്ല. കാട്ടിനുള്ളില്‍ കാട്ടുപന്നിയുടെ കാല്‍പാടുകള്‍ കണ്ടതായും ഖാദര്‍ കണ്ടത് പന്നിയാകാനാണ് സാധ്യതയെന്നും ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു. പുലിയെ കണ്ടതായുള്ള വാര്‍ത്ത നാട്ടില്‍ പരന്നതോടെ ജനം ഭീതിയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.