ഒമ്പതു വിദ്യാലയങ്ങൾക്ക് കമ്പ്യൂട്ടർ അനുവദിച്ചു

കാഞ്ഞങ്ങാട്: റവന്യൂമന്ത്രി ഇ. ചന്ദ്രശേഖര​െൻറ എം.എൽ.എ ഫണ്ടിൽനിന്ന് ഒമ്പതു വിദ്യാലയങ്ങൾക്ക് കമ്പ്യൂട്ടറും യു.പി.എസും അനുവദിച്ചു. അജാനൂർ ഗ്രാമപഞ്ചായത്തിലെ മഡിയൻ ജി.എൽ.പി സ്കൂളിന് അഞ്ചു കമ്പ്യൂട്ടറും യു.പി.എസും വാങ്ങുന്നതിന് 1,35,150 രൂപയും ജി.എൽ.പി.എസ് ചിത്താരി സൗത്തിൽ രണ്ടു കമ്പ്യൂട്ടറും യു.പി.എസും വാങ്ങുന്നതിന് 54,060 രൂപയും അനുവദിച്ചു. പനത്തടി പഞ്ചായത്തിലെ പ്രാന്തർകാവ് ജി.യു.പി സ്കൂളിന് നാലു കമ്പ്യൂട്ടറും യു.പി.എസിനും 1,08,120, കോടോം- ബേളൂർ പഞ്ചായത്തിലെ ബാനം ജി.എച്ച്.എസിൽ അഞ്ചു കമ്പ്യൂട്ടറും യു.പി.എസിനും 1,35,150, അട്ടേങ്ങാനം ജി.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അഞ്ചു കമ്പ്യൂട്ടറും യു.പി.എസിനും 1,35,150, ഹോസ്ദുർഗ് കടപ്പുറം ജി.യു.പി സ്കൂളിൽ രണ്ടു കമ്പ്യൂട്ടറും യു.പി.എസിനും 54,060, പരപ്പ ജി.എച്ച്.എസ്.എസിലെ എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 10 കമ്പ്യൂട്ടറും യു.പി.എസിനും 2,70,300, മടിക്കൈ ജി.എച്ച്.എസ്.എസിലെ എൽ.പി, യു.പി വിഭാഗങ്ങളിലായി നാലു കമ്പ്യൂട്ടറും യു.പി.എസിനും 1,08,120, ചെരണത്തല ജി.എൽ.പി.എസിൽ രണ്ടു കമ്പ്യൂട്ടറും യു.പി.എസിനും 54,060 രൂപയും അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.