റാങ്ക്​ ലിസ്​റ്റുകളുടെ കാലാവധി നീട്ടണം ^യുവമോർച്ച

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം -യുവമോർച്ച കണ്ണൂർ: ജൂൺ 30ന് കാലാവധി അവസാനിക്കുന്ന നൂറ്റമ്പതോളം റാങ്ക് ലിസ്റ്റുകളിൽ ചുരുങ്ങിയ നിയമനംപോലും നടത്താത്തതും പുതിയ റാങ്ക് ലിസ്റ്റ് നിലവിൽവരാത്തതുമായവയുടെ കാലാവധി നീട്ടാൻ സർക്കാർ ഇടപെടണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. പ്രകാശ് ബാബു വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പി.എസ്.സിയെ പ്രഹസനപരീക്ഷ നടത്തി വഞ്ചിക്കാനുള്ള ഏജൻസിയായി സർക്കാർ മാറ്റി. ജൂൺ 30ന് കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികകളിൽ ഭൂരിഭാഗവും ഉടനെയൊന്നും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തവയാണ്. വിവിധ സർക്കാർജോലികളിൽ പിൻവാതിൽ നിയമനത്തിനുള്ള തയാറെടുപ്പാണ് സർക്കാർ നടത്തുന്നത്. 25 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ സർക്കാർ റാങ്ക് ഹോൾഡേഴ്സിനെ വെറുക്കപ്പെട്ടവരായി കാണാതെ വാക്കുപാലിക്കാനുള്ള സന്മനസ്സ് കാണിക്കണം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് സെക്രേട്ടറിയറ്റ് മാർച്ച് നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ല തലങ്ങളിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.സി. ജിയേഷ്, സി.സി. രതീഷ്, പി.എ. റിതേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.