സ്കൂൾ കെട്ടിടത്തി​െൻറ ഒാടുകൾ കാറ്റിൽ പറന്നു

ചട്ടഞ്ചാൽ: കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിൽ ബണ്ടിച്ചാൽ ഗവ. യു.പി സ്കൂൾ കെട്ടിടത്തി​െൻറ മേൽക്കൂരയിലെ ഒാടുകൾ പറന്നു. ഉച്ച 2.45ഓടെയാണ് സംഭവം. ക്ലാസ് നടക്കാത്ത സ്കൂൾ ഹാളിൽ വൈകീട്ട് മൂന്നിന് പെരുന്നാൾ വിഭവങ്ങളുടെ പ്രദർശനം സജ്ജീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു അധ്യാപകരും വിദ്യാർഥികളും. പ്രദർശനത്തിൽ പെങ്കടുക്കാനും യൂനിഫോം വാങ്ങുന്നതിനുമായി നിരവധി രക്ഷിതാക്കളും സ്കൂളിൽ എത്തിയിരുന്നു. ഇൗ സമയത്താണ് ശക്തമായ കാറ്റുണ്ടായത്. മേൽക്കൂരയിലെ മൂലയോട് ഉൾപ്പെടെയാണ് പറന്നുപോയത്. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ നന്ദികേശൻ സ്കൂൾ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.