മാങ്ങാട്^ഈച്ചിലിങ്കാൽ^നാലാംവാതുക്കൽ റോഡ്​ തകർന്നു

മാങ്ങാട്-ഈച്ചിലിങ്കാൽ-നാലാംവാതുക്കൽ റോഡ് തകർന്നു ഉദുമ: മാങ്ങാട്-ഈച്ചിലിങ്കാൽ-നാലാംവാതുക്കൽ റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായി. മാങ്ങാട് ജങ്ഷനിൽനിന്ന് ആരംഭിച്ച് ഈച്ചിലിങ്കാൽ, ചേടിക്കുന്ന് എന്നിവിടങ്ങളിലൂടെ നാലാംവാതുക്കൽ ജങ്ഷനിൽ എത്തുന്ന റോഡ് ഏറെക്കാലമായി കാൽനടക്കുപോലും ഉപയോഗിക്കാൻ പറ്റാത്തനിലയിലാണ്. മഴക്കാലമായതോടെ റോഡിലെ വലിയ കുഴികളിൽ വെള്ളം കെട്ടിനിന്ന് 'കുള'ങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. നിർമാണത്തിലെ പിഴവാണ് തകർച്ചക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. വേണ്ടത്ര ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചതെന്ന് പറയുന്നു. റോഡരികിൽ ഒാവുചാൽ ഇല്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നു. ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ നിത്യേന ആശ്രയിക്കുന്ന റോഡാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.