ജല അതോറിറ്റി സബ് ഡിവിഷന്‍ ഓഫിസുകള്‍ അനുവദിക്കണം

കാഞ്ഞങ്ങാട്: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജില്ലയില്‍ പുതുതായി രൂപംകൊണ്ട മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ ജല അതോറിറ്റി സബ് ഡിവിഷന്‍ ഓഫിസുകള്‍ അനുവദിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജോസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രതിനിധിസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുൽ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറി പി.വി. കുഞ്ഞിരാമന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എം. അസിനാര്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം. കുഞ്ഞികൃഷ്ണന്‍, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീന്‍, എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ല സെക്രട്ടറി മഹേഷ് കരിമ്പില്‍, കേരള കോ-ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല പ്രസിഡൻറ് പി.കെ. വിനോദ്കുമാര്‍, ജില്ല സെക്രട്ടറി കെ.വി. വേണുഗോപാലന്‍, കെ.പി. താരേഷ്‌കുമാര്‍, ആൻറണി ആല്‍ബര്‍ട്ട്, ഒ. പ്രകാശ്, പ്രഭാകരന്‍ കരിച്ചേരി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. ജോസ് സെബാസ്റ്റ്യന്‍ (പ്രസി), വിനോദ്കുമാര്‍ അരമന (വര്‍ക്കിങ് പ്രസി), കെ.വി. വേണുഗോപാല്‍ (സെക്ര), വി. പത്മനാഭന്‍ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.